വടക്കഞ്ചേരി: സംസ്ഥാന സർക്കാരിന്റെ സുപഥം നൂറുദിന കർമപരിപാടിയുടെ ഭാഗമായി മദർ തെരേസ യുപി സ്കൂളിൽ "ഉണർവ്' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശറാലി, ഫ്ലാഷ് മോബ്, ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങിയ നടത്തി.സ്കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റേയും പിടിഎയുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ.
പിടിഎ പ്രസിഡന്റ് കെ. പ്രമോജ്, അധ്യാപകരായ ജിൻസി, സുജി, സുരേഷ്, ഫ്രാങ്ക്ളിൻ, സുഞ്ജയ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.